മഹാരാഷ്ട്ര സർക്കിളിൽ 2426 പോസ്റ്റ്മാൻ/എം.ടി.എസ് - Noka Jobs

Latest Gulf Jobs For Everyone

Hot

Post Top Ad

Monday, February 9, 2015

മഹാരാഷ്ട്ര സർക്കിളിൽ 2426 പോസ്റ്റ്മാൻ/എം.ടി.എസ്


തപാൽ വകുപ്പ് മഹാരാഷ്ട്ര സർക്കിളിലേക്ക് പോസ്റ്റ്മാൻ/മെയിൽ ഗാവഡ്, മൾട്ടിടാസിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2426 ഒഴിവുകളുണ്ട്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. 

പ്രായം: 18.2.2015 ന് 18 നും27നും മദ്ധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും വർഷത്തെ പ്രായ ഇളവുണ്ട്. വിമുക്തഭടർക്കും സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

ശമ്പളം: 520020200 രൂപ. 1800 രൂപ ഗ്രേഡ് പേ. 

തൊണ്ണൂറുമിനിട്ട് ദൈർഘ്യമുള്ള എഴുത്തുപരീക്ഷയിൽ ജനറൽ നോളജ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ നാലുവിഭാഗങ്ങളിൽനിന്നായി 25 മാർക്ക് വീതമുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസിനും മറ്റു വിശദാംശങ്ങൾക്കും www.dopmah.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തെ പ്രൊബേഷൻ കാലയളവുണ്ടായിരിക്കും. 

അപേക്ഷിക്കേണ്ട വിധം: www.dopmah.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രു. 18.

No comments:

Post a Comment

Post Top Ad